സി.പി.എം ഐ.എസ് വക്താക്കളോ: വി. മുരളീധരന്‍

തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ദ്രുവീകരണമുണ്ടാക്കുന്ന സ്പീക്കറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞുതള്ളിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതുനിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നതെന്നും അദ്ദേഹം ചോദിച്ചു.

കുഞ്ഞഹമ്മദ് ഹാജിയുടെ മരണം ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് തുല്യമാണെന്ന സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വി. മുരളീധരന്റെ വിമര്‍ശനം. ഇസ്ലാമിക രാഷ്ട്രത്തിനായി പോരാടിയവരെ ധീരദേശാഭിമാനികളായി കാണുന്നവരാണ് ബി.ജെ.പിയെ മതേതരത്വം പഠിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘സി.പി.എം ഐ.എസ് വക്താക്കളോ’ എന്ന തലക്കെട്ടില്‍ പോസ്റ്റുചെയ്ത കുറിപ്പിലാണ് മന്ത്രിയുടെ വിമര്‍ശനം.