തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി ഓഫ് കേരള നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴ്‌സുകളായ റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആറുമാസമാണ് കോഴ്‌സ് കാലാവധി.
പ്രവേശന പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പും പഠന ശേഷം മുന്‍നിര ഐറ്റി കമ്പനിയായ ടിസിഎസ് അയോണില്‍ 125 മണിക്കൂര്‍ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കും. കൂടാത, ലിങ്ക്ഡ് ഇന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമിലെ 14000 ഓളം കോഴ്സുകള്‍ സൗജന്യമായി പഠിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിക്കാന്‍ കഴിയും.
പ്ലേസ്മെന്റ് അസിസ്റ്റന്റ്, ഐഇഎല്‍റ്റിഎസ് അടിസ്ഥാന പരിശീലനം, ക്രോസ് കള്‍ച്ചര്‍ പരിശീലനം എന്നിവയും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. നികുതി കൂടാതെ, 19700 രൂപയാണ് കോഴ്‌സ് ഫീ. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 വരെ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 25 നാണ് പ്രവേശന പരീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ക്ക് -7594051437, www.ictkerala.org.