പശ്ചിമ ബംഗാളില്‍ മമതയ്‌ക്കെതിരെ അഡ്വ. പ്രിയങ്ക തിബ്രെവാള്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടാകും

കൊല്‍ക്കത്ത: വരുന്ന ഭബാനിപുര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് എതിരെ അഡ്വ. പ്രിയങ്ക തിബ്രെവാളിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനം. നിലവില്‍ ബി.ജെ.പിയുടെ യുവമോര്‍ച്ചാ സംസ്ഥാന വൈസ്പ്രസിഡന്റാണ് അഡ്വ. പ്രിയങ്ക തിബ്രെവാള്‍.
ചെറുപ്പവും പ്രവര്‍ത്തന മികവുമാണ് പ്രിയങ്കയ്ക്ക് നറുക്കുവീഴാന്‍ ഇടയാക്കിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതികളില്‍ പ്രിയങ്ക കക്ഷിയായി കല്‍ക്കത്ത ഹൈക്കോര്‍ട്ടില്‍ നടപടി തുടരുന്ന കേസില്‍ കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതും രാഷ്ട്രീയ നേട്ടമായാണ് ബി.ജെ.പി കണക്കാക്കുന്നത്.