തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളത്തിന് രണ്ട് ദേശിയ അവാര്‍ഡുകള്‍ കൂടി. ദേശിയ തലത്തില്‍ നാഷണല്‍ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ റണ്ണറപ്പായും കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു.
ലോക രോഗി സുരക്ഷാ ദിനത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി മന്‍സുഖ് മാണ്ഡയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ നേരിടുന്ന ആരോഗ്യവകുപ്പിന് ആശ്വാസം നല്‍കുന്നതാണ് അവാര്‍ഡുകള്‍.