പ്രധാനമന്ത്രിക്ക് ആശംസാ കാര്‍ഡുകള്‍ അയക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: 71-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആശംസാ കാര്‍ഡ് അയക്കും. സെപ്തംബര്‍ 17 മുതല്‍ 7വരെയുള്ള സേവാ സമര്‍പ്പണ്‍ അഭിയാന്റെ ഭാഗമായാണ് കാര്‍ഡുകള്‍ അയക്കുന്നത്.
തിങ്കളാഴ്ച മുതല്‍ എല്ലാ ബൂത്തുകളില്‍നിന്നും കാര്‍ഡുകള്‍ അയക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. സൗജന്യ വാക്‌സിനും സൗജന്യ റേഷനും മറ്റ് ക്ഷേമ പദ്ധതികളും നടപ്പാക്കിയതിന് നന്ദിയും ജന്മദിന ആശംസകളും കാര്‍ഡില്‍ കുറിക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരൂര്‍ പോസ്‌റ്റോഫീസില്‍ ആശംസാ സന്ദേശം അയച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നിര്‍വ്വഹിക്കും.