27 ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത് ഹർത്താലായി ആചാരിക്കും

സെപ്​റ്റംബർ 27ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹർത്താലായി ആചരിക്കാൻ തീരുമാനം. പത്ത് മാസമായി കർഷകർ നടത്തുന്ന സമരങ്ങൾക്ക് പരിഹാരമുണ്ടാക്കാത്ത കേന്ദ്രസർക്കരിന്റെ നിലപാടിനെതിരെയാണ് ബന്ദ് നടത്തുന്നത്. രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെ ഹർത്താൽ ആചാരിക്കാൻ സംയുക്ത ട്രേഡ്​ യൂനിയൻ സമിതി തീരുമാനിച്ചു.
അവശ്യ സർവീസുകളായ പത്രം, പാൽ, ആംബുലൻസ്​, മരുന്ന്​ വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ അവശ്യ യാത്രകൾ തുടങ്ങിയവയെ ഹർത്താലിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താൽ വിജയകരമാക്കാൻ സഹകരിക്കണമെന്ന് സംയുക്ത ട്രേഡ്​ യൂനിയൻ സമിതി അഭ്യർത്ഥിച്ചു.