നയതന്ത്ര നീക്കം ഫലിച്ചു: കോവിഡ് ഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടണ്‍

ന്യൂഡല്‍ഹി: രണ്ട് ഡോസ് കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് ബ്രിട്ടണ്‍. വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബ്രിട്ടണ്‍ ഹൈക്കമ്മീഷന് ഇന്ത്യ കത്ത് നല്‍കിയതിന് പിന്നാലെയാണ് നടപടി.
ബ്രിട്ടന്റെ നടപടി വംശീയ അധിക്ഷേപത്തിന് തുല്യമാണെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമാന നടപടി തങ്ങളും സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.