റിയാദ്: സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി. മുമ്പ് സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലകള്‍ക്ക് പുറമെ മറ്റ് അനുബന്ധ മേഖലകളില്‍ക്കൂടി സ്വദേശികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനുള്ള നടപടികള്‍ മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു.
സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് സൗദിയുടെ ലക്ഷ്യം. ഇതിനായി സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പ്രത്യേക സെല്ലുകള്‍ ആരംഭിക്കും.
സ്വദേശിവത്കരണം കടുപ്പിക്കാനുള്ള സൗദിയുടെ നടപടി പ്രവാസികളില്‍ കൂടുതല്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി തുടങ്ങിയ പ്രവാസികളും കടുത്ത ആശങ്കയിലാണ്.