ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ അശരണര്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീം കോടതി. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അര്‍ഹരായവര്‍ക്ക് തുക കൈമാറണമെന്നും കോടതി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് ബാനദണ്ഡങ്ങളിലാണ് ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശിയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും പണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് സമാനമായി സംസ്ഥാന സര്‍ക്കാരുകളും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് കേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി അംഗീകരിച്ചു.
മരണ കാരണം കോവിഡ് ആണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ അടക്കം വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക പ്രശ്ന പരിഹാര സെല്ലുകള്‍ ആരംഭിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.