കിറ്റ് വിതരണം: തീരുമാനം ആലോചനയ്ക്ക് ശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: കിറ്റ് വിതരണം തുടരണമോ എന്നകാര്യം ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. കിറ്റ് വിതരണം ആരംഭിച്ച സാഹചര്യം നിലവില്‍ മാറിവരുകയാണ്. കിറ്റ് വിതരണം നടത്തിയ റേഷന്‍ വ്യാപാരികള്‍ക്ക് പ്രത്യേക കമ്മീഷന്‍ നല്‍കില്ല. അത് സേവനമായി കരുതണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്‌ടോബര്‍ 15ന് ശേഷം അനര്‍ഹരായ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചാല്‍ നടപടി സ്വീകരിക്കും. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പരിധി ഉയര്‍ത്താന്‍ കഴിയില്ല. നിശ്ചിത ശതമാനത്തിലധികം അംഗ പരിമിതിയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.