ലഖ്‌നൗ: യു.പിയില്‍ ലഖിംപൂരില്‍ കര്‍ഷകരുടെ പ്രതിഷേധ റാലിയിലേയ്ക്ക് വാഹനം ഇടിച്ചുകയറി നാല് കര്‍ഷകര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുത്ത് യു.പി സര്‍ക്കാര്‍. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സംഭവത്തില്‍ കേന്ദ്രമന്ത്രി ആശിഷ് മിശ്രയ്ക്കും മകനും എതിരെയാണ് യു.പി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സമരം ഒത്തുതീര്‍പ്പില എത്തിക്കുന്നതിനുള്ള നടപടികളും യോഗി ആരംഭിച്ചുകഴിഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് വിഷയത്തില്‍ ഇടപെടാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.