ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ശുഭ സൂചന നല്‍കി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 24 മണിക്കൂറിന് ഇടയില്‍ 15,000ല്‍ താഴെ പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 224 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിന് ഇടയില്‍ 14,313 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് കേരളത്തില്‍ നിന്നാണ്. ഇന്നലത്തെ പ്രതിദിന കണക്കിനേക്കാള്‍ 21 ശതമാനം കുറവാണ് ഇന്നത്തെ നിരക്ക്. 26,579 പേര്‍ രോഗം ഭാതമായി ആശുപത്രി വിട്ടു. 94.04 ആണ് രോഗ മുക്തി നിരക്ക്.
അതേസമയം, പ്രതിരോധശേഷി കുറഞ്ഞവര്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പ്രതിരോധ ശേഷി കുറഞ്ഞവരുടെ ശരീരം ചിലപ്പോള്‍ രണ്ട് ഡോസ് വാക്‌സിനുകളോട് പ്രതികരിച്ചേക്കില്ല. അതിനാലാണ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടത്. മുഴുവന്‍ ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയതിന് ശേഷം മാത്രം മൂന്നാം ഡോസിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി വിലയിരുത്തി.