ഒമാന്‍ സ്വദേശിവത്കരണം: പ്രവാസലോകം പ്രതിസന്ധിയിലേയ്ക്ക്

ഒമാന്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ആരോഗ്യ മേഖലയില്‍ നേഴ്‌സിങ്, പാരാമെഡിക്കല്‍ മേഖലയിലെ വിദഗ്ധരായ സ്വദേശികള്‍ക്ക് ജോലി ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയില്‍ തൊഴില്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ ഒപ്പുവെച്ചു.
പരിശീലന പരിപാടിയിലൂടെ 900 സ്വദേശികള്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കാനാണ് പദ്ധതി. നിലവില്‍ 610 സ്വദേശികള്‍ക്ക് മേഖലയില്‍ തൊഴില്‍ നല്‍കിയിരുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. അധികൃതര്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയിലാണ്.