സ്വര്‍ണക്കടത്ത്: മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കസ്റ്റംസ് കോടതിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താളവത്തില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മന്ത്രിമാരുടെ പേരുകളില്ല.
കേസില്‍ മന്ത്രിമാരുടെ പങ്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസിലെ ഒന്നാം പ്രതി സരിത്താണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേസില്‍ 29-ാം പ്രതിയാണ്. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതാണ് ശിവശങ്കറിന് എതിരെയുള്ള കുറ്റം.