സൈനിക നിര്‍മ്മാണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഡിജിറ്റല്‍ പോര്‍ട്ടല്‍

ന്യൂഡല്‍ഹി: മിലിറ്ററി എഞ്ചിനിയറിങ് സര്‍വ്വീസുകള്‍ക്കായി തയ്യാറാക്കിയ വെബ് അധിഷ്ഠിത പ്രൊജക്ട് മോണിറ്ററിങ് പോര്‍ട്ടല്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ നേതൃത്വത്തില്‍ ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്റ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്.
സൈനിക നിര്‍മ്മാണ പദ്ധതികള്‍ക്കുള്ള ആദ്യ ഏകീകൃത പോര്‍ട്ടലാണ് ഇത്. സേനയിലെ എല്ലാ അംഗങ്ങള്‍ക്കും പോര്‍ട്ടലിന്റെ സേവനം പ്രയോജനപ്പെടുത്താം. നിര്‍മ്മാണ പദ്ധതികളുടെ ആരംഭം മുതല്‍ പൂര്‍ത്തീകരണംവരെ തത്സമയം നിരീക്ഷിക്കാന്‍ പോര്‍ട്ടല്‍ സഹായിക്കും.