റിയാദ്: സൗദിയില്‍ മാര്‍ക്കറ്റിങ്, അഡ്മിന്‍ ജോലിക്കാരില്‍ 30 ശതമാനം പേര്‍ സ്വദേശികളായിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം. അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. 2022 മെയ് എട്ടുമുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും.
മാനേജര്‍, മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, പി.ആര്‍ ഡയറക്ടര്‍, മാര്‍ക്കറ്റിങ് സെയില്‍സ് എക്‌സ്‌പേര്‍ട്ട്, ആഡ് ഡിസൈനര്‍, ഫോട്ടോഗ്രാഫര്‍ എന്നീ തസ്തികകളിലേക്കാണ് ആദ്യം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. കുറഞ്ഞ വേതനം 5500 റിയാലായിരിക്കും. സൗദിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്‍സെന്റീവ് ലഭ്യമാകും.