തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായും അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴലഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അറബിക്കടലില്‍ കേരള തീരം മുതല്‍ കര്‍ണാടക തീരംവരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 11 ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെ ഒഴിവാക്കി.