ചെന്നൈ: ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തലവേദനയെ തുടര്‍ന്ന് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ എത്തിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
രക്ത സമ്മര്‍ദം കൂടിയതാണ് ദേഹാസ്വാസ്ത്യത്തിന് കാരണം. നിലവില്‍ താരം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ലാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും, താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ട്.