കന്നഡ താരം പുനീത് രാജ്കുമാര്‍ നിര്യാതനായി

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍(46) അന്തരിച്ചു. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് താരത്തെ ബംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വിദഗ്ത ചികിത്സ ലഭ്യമാക്കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. പുനീത് രാജ്കുമാറിന്റെ ആരോഗ്യവിവരങ്ങളന്വേഷിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. താരത്തിന്റെ സഹോദരനും, സിനിമാ താരങ്ങളായ ശിവരാജ്കുമാര്‍, യാഷ് എന്നിവര്‍ ആശുപത്രിയില്‍ സന്നിഹിതരായിരുന്നു.
തെലുങ്ക് സിനിമാ ലോകത്തെ പവര്‍ സ്റ്റാര്‍, അപ്പു  എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാര്‍ സന്തോഷ് അനന്ദ്രം സംവിധാനം ചെയ്ത യുവരത്‌ന എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നവംബര്‍ ഒന്നിന് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് താരത്തിന്റെ അന്ത്യം. രണ്ട് പതിറ്റാണ്ടുകളായി തെലുങ്ക് സിനിമാ ലോകത്തില്‍ നായക കഥാപാത്രമായി അടക്കിവാണ പുനീത് രാജ്കുമാറിന്റെ നഷ്ടം കന്നഡ സിനിമാ മേഖലയ്ക്ക് നികത്താനാവാത്തതാണ്.