നോക്കുകൂലി ക്രിമിനല്‍കുറ്റമെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലി ക്രിമിനല്‍ കുറ്റമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമാണ്. പരാതികളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നോക്കുകൂലി ഒഴിവാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നോക്കുകൂലിക്ക് എതിരെ ശക്തമായ ബോധവത്കരണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.