മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു: സമിതിയുടെ പരിശോധന ഇന്ന്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. ബാക്കി മൂന്നെണ്ണം 50 മീറ്ററുകളായി കുറച്ചു. രാവിലെ എട്ട് മണിക്കാണ് ഷട്ടറുകള്‍ അടച്ചത്.
അതേസമയം, സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. ഷട്ടറുകള്‍ അടച്ചതിന് ശേഷമുള്ള ഡാമിന്റെ സ്ഥിതിഗതികള്‍ സമിതി പരിശോധിക്കും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളും സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ട്.