കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് പരിമിധികളുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷംമാത്രം കേരളത്തിന് ലഭിക്കേണ്ട വിഹിതമായ 6400 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചതായും അദ്ദേഹം വ്യക്തമാക്കി.
30 രൂപയില്‍ അധികമാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതിയാണ്. ആനുപാതികമായ കുറവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ക്ഷേമ പദ്ധതികള്‍ നടത്താന്‍ ഖജനാവില്‍ പണം വേണം. ഇത്തരം നികുതികള്‍ കുറച്ചാല്‍ ഖജനാവില്‍ പണമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.