തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും കാറ്റോടുമൊപ്പം മഴ ലഭിക്കുമെന്നാ് സൂചന.
വളരെവേഗം കാലാവസ്ഥയില്‍ ചലനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകുന്നതിനും വിലക്കുണ്ട്. ശനിയാഴ്ചവരെ ഈ വിലക്ക് തുടരും.
അതേസമയം, മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138.70 അടിയായി ഉയര്‍ന്നു. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും ഡാമിന്റെ നിലവാരം പരിശോധിക്കുന്നതിനുമടക്കം തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചംഗ മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും.