ന്യൂഡല്‍ഹി: രാഷ്ട്രീയം നോക്കാതെ എല്ലാ സംസ്ഥാനങ്ങളും പെട്രോള്‍ വില കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രം. എക്സ്സൈസ് തീരുവയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് പിന്നാലെ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പെട്രോള്‍ വില കുറച്ചിരുന്നു.
എന്നാല്‍ വില കുറയ്ക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് മറ്റ് സര്‍ക്കാരുകള്‍. വില കുറച്ച് പെട്രോള്‍ വില നിയന്ത്രിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണെന്ന നിലപാടിലാണ് മറ്റ് സര്‍ക്കാരുകള്‍. കേരളത്തില്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.