പെട്രോള്‍ വിലക്കുറവ്: കേരള അതിര്‍ത്തികളിലെ പമ്പുകളില്‍ തിരക്ക്

കാസര്‍കോഡ്: പെട്രോള്‍ നിരക്കിലെ വ്യത്യാസം പ്രയോജനപ്പെടുത്താന്‍ കേരള അതിര്‍ത്തികളിലേയ്ക്ക് മലയാളികളുടെ ഒഴുക്ക്. മാഹിയിലെ പമ്പുകളില്‍ വലിയ തിരക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്ര നീക്കത്തെ തുടര്‍ന്ന് പുതുച്ചേരി സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചിരുന്നു. ഇതോടെ കേരളത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 12 രൂപയുടെ വ്യത്യാസമാണ് കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാഹിയിലെ നിരക്ക്. പെട്രോള്‍ ലിറ്ററിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് ഇവിടെ.
കര്‍ണാടക അതിര്‍ത്തിയിലും സമാന തിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേന്ദ്ര നീക്കത്തിനുപിന്നാലെ ഇന്ധന വില ഏഴ് രൂപവീതം കര്‍ണാടകയും കുറച്ചിരുന്നു.