സ്ത്രീ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് അനിവാര്യം: ഉപരാഷ്ട്രപതി

വിശാഖപട്ടണം: രാജ്യത്തിന്റെ സുസ്തിര വികസനത്തിന് വനിതാ ശാക്തീകരണം നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലോക്‌സഭാംഗം ഉമര്‍ അലി ഷായുടെ ജീവിതം വിവരിക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശിയ പുരോഗതിക്ക് വനിതാ ശാക്തീകരണം അനിവാര്യമാണ്. ഇതിനായി പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാകേണ്ടതുണ്ട്. ഒരോ കുടുംബവും പെണ്‍കുട്ടികളുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.