ന്യൂഡല്‍ഹി: ചത്തീസ്ഗഢിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ക്യാമ്പില്‍ സൈനികര്‍ തമ്മില്‍ വെടിവെയ്പ്പ്. നാല് ജവാന്മാര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. വാക്കിതര്‍ക്കം വെടിവെയ്പ്പിലെത്തുകയായിരുന്നു.
രണ്ട് സൈനികര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കൂടുതല്‍ സൈനികര്‍ ഇടപെടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.