ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എല്‍.കെ അദ്വാനിക്ക് 94-ാം പിറന്നാള്‍. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നു.
ബഹുമാനിതനായ അദ്വാനിജിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹം ദീര്‍ഘകാലം ആയുരാരോഗ്യത്തോടെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണത്തിനും വിവിധ മേഖലകളിലെ സംസ്കാരിക സാമൂഹിക വികസനത്തിനും ജനങ്ങള്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തന്റെ ബുദ്ധിസാമര്‍ത്ഥ്യവും ഭരണനൈപുണ്യവുംകൊണ്ട് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരിക്കുന്നു.- അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.