ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ: വിശപ്പുരഹിത നൂറുദിവസങ്ങള്‍

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ഡി.വൈ.എഫ്.ഐയുടെ പദ്ധതി നൂറുദിവസം പിന്നിട്ടു. രണ്ടരലക്ഷം പൊതിച്ചോറുകള്‍ ഇതുവരെ ആശുപത്രിയില്‍ വിതരണം ചെയ്തതായാണ് കണക്ക്.
യൂണിറ്റ് കമ്മറ്റികള്‍വഴി വീടുകളില്‍നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകള്‍ മേഖലാ കമ്മറ്റികള്‍ ശേഖരിച്ച് ആശുപത്രികളിലെത്തിച്ച് വിതരണം ചെയ്യുന്നതാണ് ഹൃദയപൂര്‍വ്വം പദ്ധതിയുടെ രീതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലട്ടം നടത്തിവരുന്ന ഭക്ഷണ വിതരണം 2021 ആഗസ്റ്റ് 21 മുതലയാണ് ഡി.വൈ.എഫ്.ഐ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആരംഭിച്ചത്.