മലാല യുസഫ്‌സായ് വിവാഹിതയായി

സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോര്‍മന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലിക്കാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍വച്ചായിരുന്നു വിവാഹ ചടങ്ങ്.
മലാല തന്നെയാണ് വിവാഹത്തിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് ഞങ്ങള്‍ നടത്തി. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം.’ മലാല ട്വിറ്ററില്‍ കുറിച്ചു.