തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്‍ തെറ്റ് തിരുത്തുന്നതിന് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15വരെ പ്രത്യേക ക്യാമ്പയ്ന് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്. അനില്‍. ഏപ്രിലോടെ മുഴുവന്‍ റേഷന്‍ കാര്‍ഡും സ്മാര്‍ട്ട് കാര്‍ഡാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്ഡ് കാര്‍ഡ് വിതരണം തുടങ്ങുന്നതിന് മുമ്പ്, റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയില്‍ കടന്നുകൂിയ പിഴവുകള്‍ തിരുത്താനും എല്‍.പി.ജി, വൈദ്യുത കണക്ഷന് എന്നിവയില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനും അവസരം ലഭിക്കും. എല്ലാ വര്‍ഷവും ഇതേ കാലയളവില്‍ പിഴവ് തിരുത്തുന്നതിനുള്ള ക്യാമ്പയ്ന് നടത്തുമെന്നും മന്ത്രി പറഞ്ഞു.