കഷണ്ടിക്ക് പരിഹാരം: GAS6 പ്രോട്ടീന്‍ വികസിപ്പിച്ചു

കഷണ്ടിക്ക് പരിഹാരമായേക്കാവുന്ന നിര്‍ണ്ണായക കണ്ടെത്തലുമായി ഹാര്‍വാഡ് സര്‍വ്വകലാശാല. കഷണ്ടി ബാധിച്ച തലയിലും മുടി വളരുന്നതിന് സഹായിക്കുന്ന GAS6 എന്ന പ്രോട്ടീനാണ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തത്.
സ്ട്രസ്, ദേഷ്യം, വിഷമം തുടങ്ങിയവയെല്ലാം കഷണ്ടിക്ക് കാരണമാകുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ചവരിലും മുടികൊഴിച്ചില്‍ ശക്തമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. മുടി നഷ്ടപ്പെടുന്നത് ആത്മവിശ്വാസത്തെ ബാധിക്കുന്നതായ പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ പ്രോട്ടീന്റെ കണ്ടെത്തല്‍ നിരവധി ആളുകള്‍ക്ക് പ്രയോജനപ്പെടും.