തന്റെ ചിത്രം അടങ്ങിയ സാരി ഹൃദയം കവര്‍ന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ സാരി അദ്ദേഹത്തിനുതന്നെ സമ്മാനിച്ച് പത്മ പുരസ്‌കാര ജേതാവ് ബീരേന്‍ കുമാര്‍ ബസക്. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് സാരിയില്‍ അടങ്ങിയിരിക്കുന്നത്.
പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പ്രധാനമന്ത്രി മൈക്കിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതും, നാനാ മത വിഭാഗത്തിലുള്ള സമൂഹം അദ്ദേഹത്തെ ശ്രവിക്കുന്നതും ചിത്രത്തിലുണ്ട്. സമ്മാനം തന്റെ ഹൃദയം കവര്‍ന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പശ്ചി ബംഗാളില്‍നിന്നുള്ള കലാകാരനാണ് ബീരേന്‍ കുമാര്‍ ബസക്.