തിരുവനന്തപുരം: ആര്‍.ജി.സി.ബിയുടെ(രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി) രണ്ടാമത്തെ ക്യാമ്പസില്‍ ക്യാന്‍സര്‍, പകര്‍ച്ചവ്യാധി ഉള്‍പ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രം. ദക്ഷിണേന്ത്യയിലെത്തന്നെ ആദ്യ സംവിധാനം ഒരുങ്ങുന്നത് മൂന്നാം ബയോ സുരക്ഷാ തലത്തിലാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതികസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ആര്‍.ജി.സി.ബിയുടെ വാര്‍ഷിക പൊതുസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ആര്‍.ജി.ബി.സി.
ശ്രീ ഗുരുജി മാധവ സദാശിവ ഗോവാള്‍ക്കര്‍ നാഷണല്‍ സെന്റ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് രണ്ടാം ക്യാമ്പസ് അറിയപ്പെടുക. തിരുവനന്തപുരം ആക്കുളത്ത് സജ്ജമാകുന്ന രണ്ടാം ക്യാമ്പസ് ഉടന്‍ രാജ്യത്തിസ് സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.