ന്യൂഡല്‍ഹി: പ്രതിരോധസേനയുടെ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതീവ പ്രഹരശേഷിയുള്ള 30 യു.എസ് നിര്‍മ്മിത പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ. പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ 21,000 കോടി രൂപ വിലവരുന്ന ഡ്രോണുകള്‍ വാങ്ങുന്നതിന് അന്തിമ തീരുമാനമാകും. മൂന്നു സേനകള്‍ക്കും 10 വീതം ഡ്രോണുകള്‍ വാങ്ങാനാണ് പദ്ധതി.
ഡ്രോണുകളുടെ വില്‍പ്പനയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ യു.എസ് കോണ്‍ഗ്രസ് നേരത്തെ അനുമതി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. വില സംബന്ധിച്ച ചര്‍ച്ചകളാണ് നിലവില്‍ പുരോഗമിക്കുന്നത്.