തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി കുറുപ്പ് നിര്‍മ്മാതാക്കള്‍

തിരുവനന്തപുരം: തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍. പല തിയേറ്ററുകളിലും 50 ശതമാനത്തില്‍ അധികം ആളുകളെ ഷോയ്ക്ക് കയറ്റിയതായാണ് ആരോപണം.
കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ചില തിയേറ്ററുകള്‍ ഇതില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതായും ഇതുവഴി നിര്‍മ്മാതാക്കള്‍ക്കും സര്‍ക്കാരിനും നഷ്ടംവരുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നു.
ഇക്കാര്യം വ്യക്തമാക്കി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന് നിര്‍മ്മാതാക്കള്‍ പരാതി നല്‍കി. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് അനുകൂല നിലപാടാണ് സംഘടനയും സ്വീകരിച്ചിരിക്കുന്നത്. അതേസമം, കുറുപ്പ് സിനിമ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.