കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം

കൊച്ചി: നഗരത്തിലെ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. ഡിസംബര്‍ ഒന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍വരും. പുനരധിവാസം സംബന്ധിച്ച 2014 ലെ നിയമം കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ഉടന്‍ നടപ്പിലാക്കണമെന്നും നവംബര്‍ 30നകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
പുനരധിവാസത്തിനുള്ള അപേക്ഷകള്‍ ലഭിച്ചാല്‍ ഒരുമാസത്തിന് അകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അപേക്ഷിച്ച 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് വിതരണം ചെയ്തതായി കോര്‍പ്പറേഷന്‍ കോടതിയില്‍ വ്യക്തമാക്കി.