തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ തിരികെ എത്തിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. അഞ്ച് ദിവസത്തിനകം കുട്ടിയെ തിരികെ എത്തിക്കാനാണ് ഉത്തരവ്. പ്രത്യേക പോലീസ് സംഘം കുഞ്ഞിനെ അനുഗമിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നടപടിയില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. 11 മണിക്ക് ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തി ഉത്തരവ് കൈപ്പറ്റുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ആന്ധ്ര ദമ്പതികള്‍ക്കൊപ്പമാണ് കുട്ടി ഉള്ളത്.