സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബോര്‍ഡിന് അധിക ബാധ്യതയാണെന്നും അത് നികത്തുന്നതിനായി നിരക്ക് കൂട്ടുന്നതിനായി റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
എത്ര രൂപ കൂട്ടണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് നയപരമായ തീരുമാനമെടുക്കുമെന്നാണ് സൂചന. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍വരും. 2019 ജൂലൈയില്‍ ആണ് അവസാനമായി നിരക്ക് കൂട്ടിയത്.