പാലക്കാട്: ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ പട്ടാപ്പകല്‍ ആര്.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തത വരാതെ പോലീസ്. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ഉപയോഗിച്ചത് എന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തിയെങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് ഇന്ന് പുറത്തുവിടും. കൂടുതല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് കടന്നതെന്നും, ഇവര്‍ സംസ്ഥാനം വിട്ടതായും നിഗമനങ്ങളുണ്ട്.