അഭിനന്ദന്‍ വര്‍ധമാന് വീരചക്ര നല്‍കി രാജ്യത്തിന്റെ ആദരം

ന്യൂഡല്‍ഹി: പാകിസ്താന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാന്ററും നിലവില്‍ ഗ്രൂപ്പ് ക്യാപ്റ്റനുമായ അഭിനന്ദന്‍ വര്‍ധമാന് രാജ്യം വീരചക്ര നല്‍കി ആദരിച്ചു. സൈനികര്‍ക്ക് നല്‍കുന്ന മൂന്നാമത്തെ ഉയര്‍ന്ന ബഹുമതിയാണിത്. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് പുരസ്‌കാരം കൈമാറി.
2019 ഫെബ്രുവരി 27ന് ബാലാകോട്ട് സൈനിക നടപടിക്ക് ശേഷം ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് കടന്ന പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന്റെ നേതൃത്വത്തില്‍ വെടിവച്ചിട്ടിരുന്നു. ആക്രമണത്തില്‍ വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് അധീന കാശ്മീരില്‍ പാരച്ചൂട്ടില്‍ ഇറങ്ങിയിരുന്നു. അഭിനന്ദനെ പിന്നീട് പാക് സൈന്യം പിടികൂടിയെങ്കിലും പിന്നീട് ഇന്ത്യയ്ക്ക് കൈമാറി.