ശബരിമലയിലെ ഹലാല്‍ ശര്‍ക്കര വിവാദം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നതായി ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാരസാധനം ശബരിമലയില്‍ ഉപയോഗിക്കുന്നത് വിശ്വാസത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം അടിയന്തിരമായി നിര്‍ണ്ണണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.