പത്താന്‍കോട്ട് സൈനിക താവളത്തിന് സമീപം സ്‌ഫോടനം: ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക താവളത്തിന് സമീപം ഗ്രനേഡ് സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി.
മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. സൈന്യം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.