പാലക്കാട്: ആര്.എസ്.എസ് പ്രവര്‍ത്തകനായ രഞ്ജിത്തിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശി സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തില്‍ പിടിയിലായവരുടെ ബന്ധം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയില്‍ എടുത്തുവെങ്കിലും ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനായി ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് പിടിയിലായ സുബൈര്‍. ഇയാളുടെ മുറിയില്‍നിന്നാണ് മറ്റ് രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പോലീസ് മൃതുസമീപനമാണ് സ്വീകരിക്കുന്നതെന്ന ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ആരോപണങ്ങള്‍ക്കിടയിലാണ് പോലീസിന്റെ അറസ്റ്റ്.