കൊച്ചി: നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കും എതിരെ കേസ് എടുക്കണമെന്ന് ഹൈക്കോടതി. കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
മൂന്ന് ആഴ്ചകള്‍ക്ക് മുമ്പും സമാന വിഷയത്തില്‍ കോടതി വിമര്‍ശനം ഉന്നയിക്കുകയും അധികൃതര്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചിരുന്നു. പിന്നാലെയാണ് സമാന സ്വഭാവമുള്ള മറ്റൊരു ഹര്‍ജി കോടതിയുടെ പരിഗണനയില്‍ എത്തിയത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു.