കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍: കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അമിത്ഷായെ കണ്ടു

ന്യൂഡല്‍ഹി: കേരളത്തില്‍ മത തീവ്രവാദ സംഘടനകള്‍ ശക്തി പ്രാപിക്കുകയാണെന്നും പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍, ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ചയായി. പാലക്കാട് നടന്ന ആക്രമണത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതായും, സംസ്ഥാനം കേസ് അട്ടിമറിക്കാന്‍ ശ്രമമുള്ളതായും കേന്ദ്ര ആഭ്യന്തര മന്ത്രിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. കേരളത്തിലെ ഇടതുഭരണമുള്ള സഹകരണ ബാങ്കുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ സി.ബി.ഐയുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടു.