കൊച്ചി: ഹലാല്‍ വിവാദത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ‘ഫുഡ് സ്ട്രീറ്റ്’ നടത്തി. പോത്തിറച്ചിയും പന്നിയിറച്ചിയും അടക്കമുള്ള വിഭവങ്ങള്‍ സഹിതമാണ് ഭക്ഷണങ്ങള്‍ ഒരുക്കിയത്. സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളും ‘ഫുഡ് സ്ട്രീറ്റ്’ പ്രതിഷേധത്തിന് സാക്ഷിയായി.
പ്രതിഷേധ സൂചകമായി ഭക്ഷണം വിളമ്പുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചതിന് പിന്നാലെ പരിപാടിയില്‍ പന്നിയിറച്ചി വിളമ്പാന്‍ വെല്ലുവിളിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടി ആയികൂടിയാണ് ഫുഡ് സ്ട്രീറ്റില്‍ സംഘടന പന്നിയിറച്ചിയും ഉള്‍പ്പെടുത്തിയത്. മുമ്പ് ബീഫ് കഴിക്കുന്നതിന് എതിരെ ഉയര്‍ന്ന പ്രചരണങ്ങള്‍ക്ക് മറുപടിയായി ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു.