ന്യൂഡല്‍ഹി: കേരളം സിറിയ പോലെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹലാല്‍ വിവാദം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഹലാല്‍ ഹോട്ടലുകള്‍ വര്‍ധിച്ചു. ആളുകളെ മതപരമായി വേര്‍തിരിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം കാര്യക്ഷമമായി നടക്കുന്നില്ല. കൊലയാളികളെ സംരക്ഷിക്കുന്നതിനുള്ള നിലപാടാണ് സര്‍ക്കാരും പോലീസും സ്വീകരിക്കുന്നത്. കേരള പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇടതുപക്ഷവും കോണ്‍ഗ്രസും തീവ്രവാദത്തിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.