കൊച്ചി: മോഡലുകളുടെ മരണത്തില്‍ ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരായ നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. മോഡലുകളുടെ മരണത്തില്‍ പ്രതികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. തെളിവ് നശിപ്പിച്ചു എന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്ക് എതിരായി നിലനില്‍ക്കുകയുള്ള എന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതിയുടെ പ്രതികരിച്ചു.
ഐ.പി.സി 304 എ പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകുറ്റമാണ് പ്രതികള്‍ക്ക് എതിരെ പോലീസ് ആദ്യം ചുമത്തിയത്. പിന്നീട് ഐ.പി.സി 304 പ്രകാരമുള്ള നരഹത്യകുറ്റവും ചുമത്തി. എന്നാല്‍ വാഹനമോടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാന്‍ മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടിലുണ്ട്. അമിത വേഗമാണ് മരണകാരമായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റിലായ പ്രതികള്‍ മോഡലുകളുടെ മരണവുമായി എങ്ങിനെയാണ് ബന്ധപ്പെടുന്നതെന്ന് വ്യക്തമാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.
ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കുകവഴി കേസിന്റെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്ക് എതിരെ നിലനില്‍ക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.