ആലപ്പുഴ: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ നഷ്ടപ്പെട്ട പിസ്റ്റലും 10 റൗണ്ട് തിരകളും കണ്ടെത്തി. ബസ് യാത്രയ്ക്കിടയില്‍ യാത്രക്കാരില്‍ ഒരാള്‍ അബദ്ധത്തില്‍ ബാഗ് മാറിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപരുത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കായംകുളത്തുവച്ച് ഗണ്മാന് തോക്ക് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ പോലീസില്‍ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അബദ്ധത്തില്‍ ബാഗ് മാറിയെടുത്ത പത്തനാപുരം സ്വദേശി ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കായംകുളം പോലീസ് നേരിട്ടെത്തി തോക്കും തിരകളും കൈപ്പറ്റി. തോക്ക് കൂടാതെ ഗണ്‍മാന്റെ തിരിച്ചറിയല്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവയും ബാഗില്‍ ഉണ്ടായിരുന്നു.